collector s suhas takes action against private buses
പ്രൈവറ്റ് ബസിന് പോകുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ചില പൊതു ഓര്‍മ്മകള്‍ ഉണ്ട്. എസ്.ടിക്കാരെ കണ്ടാല്‍ വേഗം കൂട്ടി പായുന്ന ബസുകള്‍. എസ്.ടി കൊടുക്കാന്‍ കൈ നീട്ടിയാല്‍ ചീത്ത വിളിച്ചും പ്രാകിയും വാങ്ങുന്ന കണ്ടക്ടര്‍മാര്‍. സീറ്റില്‍ എങ്ങാനും യൂണിഫോം ഇട്ട് ഒരു കുട്ടി ഇരിക്കുന്ന കണ്ടാല്‍ കലിതുള്ളി പാഞ്ഞടുക്കും കണ്ടക്ടര്‍.